Rakesh Arthunkal

22 February 2013

വൈക്കം വിജയ ലക്ഷ്മി - Vaikom VijayaLekshmi

Vaikam VijayaLekshmi 2013  at   Designer  Rakesh Arthunkal
Vaikam VijayaLekshmi 
               വൈക്കം വിജയ ലക്ഷ്മി, പാട്ടിന്റെ ലോകത്ത് വിജയ ലക്ഷ്മി യാത്ര തുടങ്ങിയിട്ട് കാലം ഏറെയായി. പാട്ട് മാത്രമല്ല വിജയലക്ഷ്മിയുടെ സംഗീത വിരുന്നില്‍ വിരിയുന്നത്, ഗായത്രി വീണ എന്ന അപൂര്‍വ്വ സംഗീത ഉപകരണത്തിലും ആസ്വാദക ഹൃദയം കീഴടക്കാന്‍ കഴിയുന്നത് വിജയ ലക്ഷ്മിയ്ക്ക് മാത്രം. 

രണ്ട് വയസു മുതല്‍ പാട്ടാണ് വിജയ ലക്ഷ്മിയുടെ ജീവിതം. രണ്ടാം വയസില്‍ സംഗീതത്തോട് വളരെയധികം താത്പര്യം കാണിച്ച വിജയ ലക്ഷ്മി പിന്നെ സംഗീതത്തിന്റെ തോഴിയായി മാറി. അഞ്ചാമത്തെ വയസില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ദക്ഷിണ സമര്‍പ്പിച്ചു.അവിടെ വിജയ ലക്ഷ്മിയുടെ സംഗീതത്തിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.


റേഡിയോയിലെ ഗാനങ്ങളാണ് ആദ്യ കാലങ്ങളില്‍ വിജയ ലക്ഷ്മിയ്ക്ക് മുന്നില്‍ സംഗീത്തതിന്റെ ലോകം തുറന്നിട്ടത്. റേഡിയോയിലൂടെ ഒഴുകിയെത്തിയ ഗാനങ്ങള്‍ കേട്ടു പഠിച്ച വിജയലക്ഷ്മി ഏഴാമത്തെ വയസില്‍ ബോംബെയില്‍ കച്ചേരി നടത്തി. തുടര്‍ന്ന് കച്ചേരികളുടെ ലോകത്ത് വിജയലക്ഷ്മി തന്റേതായ സ്ഥാനം ഉണ്ടാക്കി. ഇതുവരെ ഇന്ത്യയ്ക്ക് അകത്തും പുറത്തും എണ്ണായിരത്തോളം കച്ചേരികള്‍ നടത്തി.


വൈക്കത്ത് ഉദയനാപുരത്ത് മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. പാട്ടില്‍ കൃത്യമായ ഗുരുവോ സ്കൂളോ വിജയ ലക്ഷ്മിയ്ക്കില്ല. സംഗീതത്തില്‍ ഒരു ഗുരുവിനെ പറ്റി ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരമില്ല വിജയലക്ഷ്മിയ്ക്ക്. കാരണം വിജയലക്ഷ്മി ഇതുവരെ ആരുടെയും കീഴില്‍ സംഗീത പഠനം നടത്തിയിട്ടില്ല. എന്നാല്‍ പാട്ടില്‍ അവസരങ്ങളും ആരവങ്ങളും കൂടി വന്നപ്പോള്‍ മാവേലിക്കര പൊന്നമ്മ ടീച്ചറും മകന്‍ പി.സുബ്രമണ്യവും സംഗീതത്തില്‍ ചിട്ടപ്പെടുത്തലുകള്‍ നടത്തി. സംഗീതത്തില്‍ വിജയ ലക്ഷ്മിയുടെ പാട്ടെത്തുന്നതിനൊപ്പം വിരലുകളില്‍ പാട്ടിന്റെ വീണനാദവും ഒഴുകിയെത്തും. വിജയ ലക്ഷ്മിയുടെ മാത്രം ഗായത്രി വീണയിലൂടെ...

ഗായത്രി വീണ...

വിജയ ലക്ഷ്മിയൊരുക്കുന്ന സംഗീത വിരുന്നില്‍ വീണനാദം ഒഴുകിയെത്തുന്നത് ഒറ്റകമ്പി മാത്രമുള്ള പ്രത്യേക വീണയിലൂടെയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ ചുരുക്കം. കളിപ്പാട്ട വീണയില്‍ മകളുടെ സംഗീത മികവ് കണ്ട അഛന്‍ മുരളീധരനാണ് വിജയലക്ഷ്മിയ്ക്കായി പ്രത്യേക വീണയൊരുക്കിയത്. സമ്മാനമായി കിട്ടിയ തംബുരുവില്‍ പാട്ടുകള്‍ കോര്‍ത്തെടുത്ത് പഠിച്ചു. പിന്നീട് അഛനൊരുക്കിയ പ്രത്യേക തംബുരുവിലായി പരിശ്രമം. ഒറ്റകമ്പി വീണയില്‍ വിജയലക്ഷ്മിയുടെ ഗാനം ആസ്വദിച്ച വയലിന്‍ വിദ്വാന്‍ കുന്നുക്കുടി വൈദ്യനാഥ ഭാഗവതരാണ് വിജയലക്ഷ്മിയുടെ വീണയെ ഗായത്രി വീണയെന്ന് വിളിച്ചത്. ഇപ്പോളും വിജയലക്ഷ്മിയ്ക്ക് മാത്രമേ ഗായത്രി വീണ വായിക്കാനറിയൂ, അനായാസം ഗാനങ്ങള്‍ കോര്‍ത്തിണക്കാന്‍ കഴിയൂ.




Tag :  വൈക്കം വിജയ ലക്ഷ്മി,Vaikom VijayaLekshmi, malayalam movie celluloid വൈക്കം വിജയ ലക്ഷ്മി,Malayalam Movie Celluloid   Vaikom VijayaLekshmi

No comments:

Post a Comment